അമൃത്സര്‍: ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം ഇറങ്ങുന്നതിനിടെ പാക് വ്യോമാതിര്‍ത്തി കടന്നതിനെക്കുറിച്ച് അന്വേഷണം.
തിങ്കളാഴ്ച എഐ 476 വിമാനം ലാന്‍ഡിംഗ് ഒഴിവാക്കി മുകളിലേക്കു പറക്കുന്പോഴാണ് പാക് വ്യോമാതിര്‍ത്തി കടന്നത്.
സംഭവം റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു പ്രഥമപരിഗണനയെന്നും എയർ ഇന്ത്യ വിശദീകരിച്ചു.